കൊച്ചി: ഫാ.സ്റ്റാൻ സ്വാമിയെ ജയിലിലടച്ചു മരണത്തിലേക്ക് തള്ളിയ ഭരണകർത്താക്കൾക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈറ്റില ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ജ്വാല ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോഷി പള്ളൻ, തൃക്കാക്കര നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ ജോസഫ് അലക്‌സ്, എൻ.ഗോപാലൻ, കൗൺസിലർമാരായ സക്കീർ തമ്മനം, സുനിത ഡിക്‌സൺ, അഞ്ജന, സോണി ജോസഫ് തുടങ്ങിയർ സംസാരിച്ചു.