പിറവം: ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് വൈ.എം.സി.എ ഏർപ്പെടുത്തിയ സേവന രത്ന അവാർഡിന് വടകര സനൂലാ ട്രസ്റ്റ് ആശുപത്രി വൈസ് പ്രസിഡന്റും ഹോളി കിംഗ്സ് എൻജിനിയറിംഗ് കോളജ് നോബിൾ ട്രസ്റ്റ് ചെയർമാനുമായ പി.വി.തോമസ് പുളിക്കീൽ അർഹനായി. വൈ.എം.സി.എയിൽ നടന്ന ചടങ്ങിൽ കേരള റിജീയൺ ചെയർമാൻ ജോസ് ഉമ്മൻ അവാർഡ് സമ്മാനിച്ചു. പ്രസിഡന്റ് ഏലിയാസ് ഈനാകുളം അദ്ധ്യക്ഷത വഹിച്ചു. മുൻ റിജീയൺ ചെയർമാൻമാരായ പ്രഫസർ ജോയ്സ് ജോർജ്, പ്രഫസർ പി.ജെ. ഉമ്മൻ, മീഡിയാ ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, സബ് റിജീയൺ ചെയർമാൻ അഡ്വ. ബിന്നി. എ. തോമസ്, ജോസ് .പി .തോമസ്, ബോബൻ മങ്കിടി, വി. ടി. ബെന്നി, പ്രഫ. ജോബിൻ എബ്രാഹം തുടങ്ങിയവർ സംസാരിച്ചു.