കൂത്താട്ടുകുളം:പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തിനെതിരെ യു.ഡി.എഫിന്റെ പ്രതിഷേധ കുടുംബ സത്യാഗ്രഹത്തിൽ തിരുമാറാടി വാളിയപ്പാടത്തെ വസതിയിൽ കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എയും കുടുംബവും പങ്കെടുത്തു. എം.എൽ.എയുടെ പത്നി അനില അനൂപ്, തിരുമാറാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോസഫ്, തിരുമാറാടി കേരളാ കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡന്റ് സൈബു മടക്കാലിൽ തുടങ്ങിയവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു.