kunjithi-scb-
കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി വായ്പാ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു

പറവൂർ: ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനായി കുഞ്ഞിത്തൈ സഹകരണ ബാങ്ക് നൽകുന്ന വിദ്യാതരംഗണി പലിശ രഹിത വിദ്യാഭ്യാസ വായ്പാ വിതരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായി അംഗങ്ങൾക്ക് പച്ചക്കറി വിത്തിന്റെ വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ് ടി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി വർഗ്ഗീസ്, അജിത ഷൺമുഖൻ, ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് തച്ചിലകത്ത്, ഭരണസമിതി അംഗങ്ങളായ എ.എസ്. രാഗേഷ്, ശ്യാംലാൽ പടന്നയിൽ, ലനിൻ കലാധരൻ,സി.ബി. ബിജി, മേഴ്സി ജോണി, ഇന്ദിരാ ഗോപിനാഥ്, സെക്രട്ടറി ഇൻ ചാർജ് അനിൽ ഏലിയാസ്, സിനി മുരളി, കണ്ണൻ കുശഡുപറമ്പിൽ എന്നിവർ പങ്കെടുത്തു.