കൂത്താട്ടുകളും: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനായി പലിശ രഹിത വായ്പ പദ്ധതിയായ വിദ്യാ തരംഗിണിയുമായി കാക്കൂർ സർവീസ് സഹകരണ ബാങ്ക്. മൊബൈൽ ഫോൺ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ നിർവഹിച്ചു. ഡയറക്ടർ ബോർഡംഗം എം.എം. ജോർജിന്റെ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗങ്ങളായ ടി.സി. തങ്കച്ചൻ , ബിനോയി അഗസ്റ്റിൻ, വി.ആർ.രാധാകൃഷ്ണൻ, കെ.കെ.രാജ്കുമാർ, വർഗീസ് മാണി. പി.പി.സാജു ,സി.സി. ശിവൻ കുട്ടി, മേരി എബ്രഹാം, സ്മിതാ വിശ്വംഭരൻ , ഓഡിറ്റർ വിഷ്ണു രാധൻ സെക്രട്ടറി ശ്രീദേവി അന്തർജനം ടി.എസ് എന്നിവർ പങ്കെടുത്തു.