പള്ളുരുത്തി: പ്രകാശാനന്ദ സ്വാമികളുടെ വിയോഗത്തിൽ കൊച്ചി എസ്.എൻ.ഡി.പി യൂണിയൻ കൗൺസിൽ അനുശോചിച്ചു. പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈൻ കൂട്ടുകൽ, സി.കെ. ടെൽഫി തുടങ്ങിയവർ സംബന്ധിച്ചു. കുമ്പളങ്ങി സെൻട്രൽ ശാഖ നടത്തിയ അനുശോചന യോഗത്തിൽ എൻ.എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് മാവുങ്കൽ, സി.കെ. ടെൽഫി, ഇ.വി.സത്യൻ, ജോഷി ശാന്തി, ഗിരീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.