മൂവാറ്റുപുഴ: കെ.എ.കേരളീയൻ അനുസ്മരണവും അഖിലേന്ത്യാ കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലതലം മെമ്പർ ഷിപ്പ് വിതരണോദ്ഘാടനവും മാറാടിയിൽ നടന്നു. കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം ടി.എം.ഹാരീസ് ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് എടപ്പാട്ട്കര അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എൻ.പി.പോൾ, പി.എസ്.ശിവൻ, സുരജ്.പി.എബ്രാഹം എന്നിവർ പങ്കെടുത്തു.