അങ്കമാലി: കനത്ത മഴയിൽ മരം റോഡിലേക്ക് വീണ് ഗതാഗത തടസപ്പെട്ടു.തുറവൂർ കവലക്ക് സമീപമാണ് മരം മറിഞ്ഞത്.ഇടതുകര കനാൽ ബണ്ടിൽ നിന്ന മരം ഇന്നലെ ഉച്ചയോടെ റോഡിലേക്ക് മറിഞ്ഞു. തൊട്ടടുത്ത മത്സ്യ വില്പന കേന്ദ്രത്തിന് കേടുപാടുകൾ പറ്റി.വൈദ്യുതി തകരാറിലായി.ലോക്ക് ഡൗൺ ആയതിനാൽ ഗതാഗത കുരുക്ക് ഒഴിവായി. ഫയർഫോഴ്‌സും വാർഡ് അംഗം എം.പി.മാർട്ടിനും നാട്ടുകാരും ചേർന്ന് ഗതാഗത തടസം ഒഴിവാക്കി.