പള്ളുരുത്തി: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പoനോപകരണങ്ങൾ വാങ്ങാനായി പലിശരഹിത വായ്പ നൽകുന്നു. ബാങ്ക് പ്രസിഡന്റ് കെ.പി.ശെൽവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയ്മോൻ.യു.ചെറിയാൻ, കെ.പി.സോമൻ, സോണി.കെ.ഫ്രാൻസിസ്, ഹേമ ജയരാജ്, ഡി.ദിലീപ്, ഷെരീഫ് തുടങ്ങിയവർ സംബന്ധിച്ചു.