പറവൂർ: ഇന്ധന - പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രഖ്യാപിച്ച പ്രതിഷേധ കുടുംബ സത്യാഗ്രഹത്തിൽ പറവൂർ നിയോജക മണ്ഡലത്തിലെ 175 ബൂത്തുകളിലെ 1500ലധികം കുടുംബങ്ങൾ പങ്കെടുത്തു. പറവൂർ നിയോജക മണ്ഡലത്തിലെ സത്യാഗ്രഹം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.ജെ. രാജു, വി.എ. പ്രഭാവതി, അനു വട്ടത്തറ തുടങ്ങിയവർ സംസാരിച്ചു. അനു വട്ടത്തറ, അനിൽ ഏലിയാസ്, പി.എ. ഹരിദാസ്, വസന്ത് ശിവാനന്ദൻ, എം.എസ്. റെജി, എം.എ. നസീർ, ഫ്രാൻസിസ് വലിയപറമ്പിൽ, അനിൽ ചിയേടത്ത്, റോഷൻ ചാക്കപ്പൻ, സുഗതൻ മാല്യങ്കര തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് എ.എം. അലിയുടെ വസതിയിൽ നടന്ന പ്രതിഷേധ ധർണ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പി.എ.സക്കീർ ഉദ്ഘാടനം ചെയ്തു. എ.എം. അലി അദ്ധ്യക്ഷത വഹിച്ചു.