h

കൊച്ചി: ലക്ഷദ്വീപിലെ അനധികൃത ഷെഡുകൾ പൊളിക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ദ്വീപ് നിവാസി പി. ഖദീശ ഉൾപ്പെടെ അഞ്ചുപേർ നൽകിയ ഹർജിയിൽ ഷെഡുകൾ ജൂലായ് 23 വരെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ലക്ഷദ്വീപ് ഭരണകൂടം നൽകിയ നോട്ടീസിൽ ഏഴു ദിവസത്തിനകം എതിർപ്പു വ്യക്തമാക്കി മറുപടി നൽകാനും ജസ്റ്റിസ് സുനിൽ തോമസ് നിർദ്ദേശിച്ചു. തുടർന്ന് ഹർജി സമാനമായ മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാൻ ജൂലായ് 23ലേക്ക് മാറ്റി.

അവധി ദിനമായ ഇന്നലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്.