പള്ളുരുത്തി: ഇടക്കൊച്ചി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പലിശരഹിത വായ്പ നൽകുന്നു. ഓൺലൈൻ പoന സൗകര്യത്തിനായി ഒരാൾക്ക് 10,000 രൂപ വരെ മാറ്റി വെച്ചിട്ടുണ്ട്. പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്തു. പി.ഡി.സുരേഷ്, കെ.എം.മനോഹരൻ, കെ.എസ്.അമ്മിണിക്കുട്ടൻ, ലില്ലി വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രവുമായി അപേക്ഷ നൽകണമെന്ന് സെക്രട്ടറി പി.ജെ.ഫ്രാൻസിസ് അറിയിച്ചു.