ba
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യ കർഷക ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഫിഷറിസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യകർഷക ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ മുഖ്യപ്രഭാക്ഷണം നടത്തി. സി.ജെ.ബാബു,അംബിക മുരളിധരൻ ,ഫിഷറിസ് പ്രമോട്ടർ ജോൽസന എൽദോ, ഇന്ദു മാധവൻ , പി. ആർ. നാരായണൻ നായർ എന്നിവർ സംസാരിച്ചു.