കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാല നടത്തിയ വായന മത്സരവിജയികൾക്ക് സമ്മാനദാനവും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കഴിഞ്ഞ ഒന്നര വർഷക്കാലമായി നേതൃത്വം വഹിക്കുന്ന വായനശാല സെക്രട്ടറി എം.കെ.ലെനിനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.പ്രസിഡന്റ് സി.എസ്.മനോജ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.തമ്പാൻ ഉദ്ഘാടനം നിർവഹിച്ചു. എ.എ.സന്തോഷ് , എം.കെ.രാമചന്ദ്രൻ ,അജിവർഗീസ്, ഇ.എ.മാധവൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.