പള്ളുരുത്തി: പെട്രോൾ- ഗ്യാസ് വില വർദ്ധനവിനെതിരെ ഇന്ദിരാജി സാംസ്കാരിക വേദി പ്രവർത്തകർ അടപ്പുകൂട്ടി കപ്പ വേവിച്ച് പ്രതിഷേധിച്ചു. മുൻ ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ ഉദ്ഘാടനം ചെയ്തു. എം.എച്ച്.കബീർ അദ്ധ്യക്ഷത വഹിച്ചു. ആൻസൻ യേശുദാസ്, ഇ.ദാമോദരൻ, കെ.ആർ.തമ്പി, കുട്ടൻ കുഴി പറമ്പിൽ,സനോജ്, കമറുദ്ദീൻ, ഗീത തുടങ്ങിയവർ സംബന്ധിച്ചു.