kgoa
കെ.ജി.ഒ.എ മൂവാറ്റുപുഴ ഏരിയാ തല വനിതാ കൂട്ടായ്മയുടെ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ബോബി പോൾ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) വനിത കൂട്ടായ്മ സംഘടിപ്പിച്ചു. വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, സ്ത്രീധന സമ്പ്രദായത്തെയും ലിംഗനീതി നിഷേധങ്ങളും പ്രതിരോധിക്കുക, കേരള സർക്കാരിന്റെ സ്ത്രീപക്ഷ ബദൽ നയങ്ങൾക്ക് പിന്തുണ നൽകുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഏരിയാ തല ഉദ്ഘാടനം കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ബോബി പോൾ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് സജി പി .ജോർജ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ നേതാവ് ഖദീജാബീവി, കെ.ജി.ഒ.എ ഏരിയ വനിതാസബ് കമ്മിറ്റി കൺവീനർ രമ സി .പി, ഏരിയ ജോയിന്റ് സെക്രട്ടറി ഉല്ലാസ് ചാരുത, സനീഷ് വി .ജെ എന്നിവർ സംസാരിച്ചു.