കാലടി: ബാലസംഘം കാലടി ഏരിയ കമ്മിറ്റി ഓൺലൈൻ വായനോത്സവം നടത്തി. ബാലസംഘം ഏരിയ പ്രസിഡന്റ് മരിയ ബെന്നി അദ്ധ്യക്ഷയായ യോഗം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു.വിവിധ പ്രദേശങ്ങളിൽ വായന പക്ഷാചരണത്തിന്റെ പരിപാടികൾ നടന്നു. 'ഞാൻ മലാല' പുസ്തകാസ്വാദനം ശ്രീഭദ്ര കെ.എം അവതരിപ്പിച്ചു. സെക്രട്ടറി അഭിനന്ദ്,രക്ഷാധികാരി അഡ്വ.കെ.വി.വിപിൻ,കൺവീനർ പി.ഇ.ബേബി എന്നിവർ സംസാരിച്ചു.