മൂവാറ്റുപുഴ: ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിൽ ഉൾപെടുത്തി പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ പയർ, വെണ്ട, തക്കാളി,വഴുതന,പയർ, മുളക് എന്നിവയുടെ തൈകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ മുഹമ്മദ് ഷാഫി തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ ബഷീർ മൂലയിൽ, നൗഷാദ് അക്കൊത്ത്,മൊയ്തു പലക്കോട്ടിൽ, അലി എ .വൈ ,ശിഹാബ് ഷാഹുൽ, ഷാഫി എല്ലുമല,ഗോപി എന്നിവർ പങ്കെടുത്തു.