പള്ളുരുത്തി: പ്രകാശാനന്ദ സ്വാമികളുടെ വിയോഗത്തിൽ ശ്രീധർമ്മ പരിപാലന യോഗം അനുശോചിച്ചു. ശ്രീനാരായണ ധർമ്മ പ്രചരണത്തിനും, വിശ്വാസികൾക്കും,ശിവഗിരി മoത്തിനും സ്വാമികളുടെ വിയോഗം നികത്താനാവാത്ത ഒന്നാണെന്ന് യോഗം വിലയിരുത്തി.ഭാരവാഹികളായ കെ.വി.സരസൻ, കെ.ശശിധരൻ, കെ.ആർ.വിദ്യാനാഥ് തുടങ്ങിയവർ സംബന്ധിച്ചു.