മൂവാറ്റുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയനും മൂവാറ്റുപുഴ സംവർത്തിക ആയുർവേദ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന ആയുർധാര പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംവർത്തിക മെഡിക്കൽ ഡയറക്ടർ ഡോ.കെ.എൻ.സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യ സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി ആർ.അനിൽകുമാർ, വനിത യൂണിയൻ പ്രസിഡന്റ് ജയസോമൻ, സെക്രട്ടറി രാജി രാജഗോപാൽ, സുരേന്ദ്രൻ ദേവകൃതം, ഡോ. യു.കണ്ണൻ, എച്ച്.ആർ.ഡി. ഫാക്കൽറ്റി എൻ.സി. വിജയകുമാർ , എസ്. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. ആയുർധാര വെബ്ബിനാറുകൾ സംഘടിപ്പിക്കും. സെമിനാറുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 6238123691.