ആലുവ: പെട്രോൾ ഡീസൽ വില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി വീടുകളിൽ നടത്തുന്ന കുടുംബ സത്യാഗ്രഹത്തിൽ അൻവർസാദത്ത് എം.എൽ.എയും കുടുംബവും പങ്കാളികളായി. ചെങ്ങമനാട് പറമ്പയത്തുള്ള വീട്ടിൽ ഇന്നലെ രാവിലെ 10 മുതൽ 11 വരെ പ്ലക്കാർഡുകളുമേന്തി എം.എൽ.എയും ഭാര്യ സബീന, മക്കളായ സിമി ഫാത്തിമ, സഫ ഫാത്തിമ എന്നിവർ സത്യാഗ്രഹം നടത്തി.