കാലടി: പഞ്ചായത്തിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനു സ്മാർട്ട് ഫോണുകൾ നൽകി.മൊബൈൽ ചലഞ്ചിലൂടെയാണ് ഫോണുകൾ സംഘടിപ്പിച്ചത്. റോജി.എം ജോൺ എം.എൽ.എ ഫോണുകളുടെ വിതരണോദ്ഘാടനം നടത്തി. പ്രസിഡന്റ് എം.പി.ആന്റണി അദ്ധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് ശാന്ത ബിനു,ശാനിത നൗഷാദ്, ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ, അംബിക ബാലകൃഷ്ണൻ, അമ്പിളി ശ്രീകുമാർ, കെ.പി.സിജു , റെന്നി പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.