മൂവാറ്റുപുഴ: പാചക വാതക വില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബി.ഒ.സിയിൽ നടത്തിയ സമരത്തിൽ മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ സനൂപ് വേണുഗോപാൽ, ഫിനു ബക്കർ, അൻഷാദ് തേനാലി, മോൻസി ,ഷിനാദ്, രാഹുൽ, ഗോവിന്ദ് ശശി തുടങ്ങിയവർ സംസാരിച്ചു.