pj-anil
ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് വനിതകൾക്കായി നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് വനിതകൾക്കായി നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു.
ഭരണസമിതി അംഗങ്ങളായ എം.ആർ.സത്യൻ, എം.കെ. പ്രകാശൻ, കെ.ബി. മനോജ് കുമാർ, ഇ.ഐ. മജീദ്, പി.സി. സതീഷ് കുമാർ, മിനി ശശികുമാർ, സി.വി. ബിനീഷ്, എം.പി. രാജൻ, എൻ. അജിത്കുമാർ, ബാങ്ക് സെക്രട്ടറി ജെമി കുര്യാക്കോസ്, പി.എ. ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു. ചെങ്ങമനാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് സ്വയം സന്നദ്ധരായ 100 വീട്ടമ്മമാരാണ് സ്വന്തം വീട്ടുമുറ്റത്ത് പച്ചക്കറി കൃഷിയാരംഭിക്കുന്നത്. പച്ചക്കറിത്തൈകളും ആവശ്യക്കാർക്ക് പലിശരഹിത വായ്പയും ബാങ്ക് നൽകും. ഓണത്തിന് ഏറ്റവും മികച്ച അടുക്കളത്തോട്ടങ്ങൾക്ക് കാഷ് അവാർഡുകളും പുരസ്‌കാരവും നൽകും.