photo
മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി വൈപ്പിൻ ബ്ലോക്കിൽ ഫിഷറീസ് വകുപ്പ് തെരഞ്ഞെടുത്ത മത്സ്യകർഷകരെ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.ആദരിക്കുന്നു

വൈപ്പിൻ: മത്സ്യകർഷകദിനാചരണോത്തോടനുബന്ധിച്ച് 'എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം'കാമ്പയിൻ വൈപ്പിൻ ബ്ലോക്കിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ് തെരഞ്ഞെടുത്ത മത്സ്യകർഷകരെ ചടങ്ങിൽ ആദരിച്ചു.
മത്സ്യകർഷകരായ ഡോ എ.എസ്.ലാല , കെ.കെ. മുഹമ്മദ് എന്നിവരെയാണ് ആദരിച്ചത്. ഫിഷറീസ് ഡയറക്ടർ സി.എ.ലത റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ , വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത്, പള്ളിപ്പുറം, കുഴുപ്പിള്ളി, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ. എസ്. നിബിൻ, ടി. ടി. ഫ്രാൻസിസ് , ഫിഷറീസ് വകുപ്പ് ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, എക്സ്റ്റൻഷൻ ഓഫീസർ കെ. ബി. സ്മിത തുടങ്ങിയവർ പങ്കെടുത്തു.