ആലുവ: കേരളത്തിലെ ക്ഷീരമേഖലയ്ക്കും മിൽമയ്ക്കും ദിശാബോധം നൽകിയ ക്ഷീര കർഷകനും പൊതുപ്രവർത്തകനും കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) സംസ്ഥാന ചെയർമാനുമായ പി.എ. ബാലൻ മാസ്റ്ററുടെ വിയോഗത്തിൽ ചിറ്റേത്തുകര ക്ഷീരസംഘം അനുശോചിച്ചു.പി.എ. ബാലൻ മാസ്റ്ററുടെ വിയോഗം മേഖലയ്ക്ക് തീരാ നഷ്ടമാണെന്ന് ക്ഷീരസംഘം പ്രസിഡന്റും എൻ.ഡി.എ. സംസ്ഥാന നിർവഹിക സമിതിയംഗവുമായ എം.എൻ. ഗിരി പറഞ്ഞു.