photo
പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ വീടുകളിൽ നടത്തിയ കുടുംബ സത്യാഗ്രഹം മത്സ്യതൊഴിലാളി കോൺസ്ര് സംസ്ഥാന സെക്രട്ടറി എ.കെ.സരസൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനതല കുടുംബ സത്യാഗ്രഹത്തിന്റെ ഭാഗമായി എടവനക്കാട് മണ്ഡലത്തിലെ പ്രവർത്തകർ വീടുകളിൽ ഗ്യാസ് സിലിണ്ടർ കമഴ്ത്തിവെച്ച് സത്യഗ്രഹ സമരം നടത്തി.
കൺവീനർ ടി.എ.ജോസഫിന്റെ വസതിയിൽ മത്സ്യതൊഴിലാളി കോൺസ്ര് സംസ്ഥാന സെക്രട്ടറി എ.കെ.സരസൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഇ.കെ.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി എം.എ.ജുനൈദ്, അഗസ്റ്റിൻ കാനപ്പിള്ളി, കെ.എൻ.വേണു, വർഗീസ് നെടുനിലത്ത്, ആലീസ് ജോസഫ്, റൊവാൻ സിൽസൺ, ബേബി മുക്കത്ത് എന്നിവർ പങ്കെടുത്തു.