fg

കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളും കേന്ദ്രീകരിച്ച് ഓൺലൈൻ സർവേ 'സൈബർ ജാലകം' ഇന്ന് നടത്തും. അനധികൃത ലഹരി ഉപയോഗം, ഗാർഹിക പീഡനം എന്നിവ കണ്ടെത്തുകയാണ് ഉദ്ദേശ്യം. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ നടത്തുന്ന സാമൂഹ്യ ബോധവത്കരണ പരിപാടിയിൽ ബാലസഭ കുട്ടികൾക്കുള്ള പരിശീലനങ്ങൾ ആരംഭിച്ചു. ജെൻഡർ വികസന വിഭാഗത്തിന് കീഴിൽ നടക്കുന്ന പരിപാടിയിൽ 33 കമ്മ്യൂണിറ്റി കൗൺസിലർമാർ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും സ്‌നേഹിതയുടെ നേതൃത്വത്തിൽ പിന്തുണ സഹായങ്ങളും ഉറപ്പാക്കും. 96 തദ്ദേശഭരണ സ്ഥാപനങ്ങളിലെ അയൽക്കൂട്ട അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയായി.