കാലടി: മുപ്പത്തഞ്ചോളം കേസുകളിലെ പ്രതിയെ കാലടി പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം ഭരണങ്ങാനം ചുണ്ടഞ്ചേരി എൻജിനിയറിംഗ് കോളേജിനുസമീപം വാരിക്കാപൊതിയിൽ വീട്ടിൽ അഭിലാഷിനെയാണ് (48) അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര ചിറപറമ്പിൽ സാബു കുര്യന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച മറ്റുരിൽ വച്ച് വൃദ്ധയുടെ മാല കവർച്ചചെയ്ത കേസിൽ പ്രതിയായ കിഷോറിനൊപ്പമാണ് ഇയാൾ മഞ്ഞപ്രയിൽ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ വച്ചാണ് ഇയാളെ പിടികൂടുന്നത്.അഭിലാഷിന് വിയ്യൂർ, തൃശൂർ ടൗൺ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത് എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളുണ്ട്. കാക്കനാട് ജയിലിൽ കഴിയുമ്പോഴാണ് കിഷോറുമായി അഭിലാഷ് പരിചയപ്പെടുന്നത്. ജയിലിൽ നിന്നറങ്ങിയശേഷം ചാരായവാറ്റ് നടത്തുവാനായിരുന്നു ഇരുവരുടേയും പദ്ധതി. ഇതിനു പണം കണ്ടെത്താണ് മഞ്ഞപ്രയിലെ മോഷണം. കിടങ്ങൂർ ഇൻഫന്റ് ജീസസ് പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചതും ഇരുവരും ചേർന്നാണ്. കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘത്തിൽ പെരുമ്പാവൂർ ഡിവൈ.എസ്.പി.ഇ.പി.റെജി, കാലടി ഇൻസ്പെക്ടർ ബി. സന്തോഷ്, എസ്.ഐ. മാരായ സ്റ്റെപ്റ്റോ ജോൺ,ടി.എ. ഡേവിസ്, എം.എൻ. സുരേഷ്, പി.ജെ. ജോയ്, ദേവസി, രാജേന്ദ്രൻ, എ.എസ്ഐ അബ്ദുൾ സത്താർ,എസ്.സി .പി ഒ നജാഷ് എന്നിവരും ഉണ്ടായിരുന്നു,