പെരുമ്പാവൂർ: ഫാ.സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ ദീപം തെളിക്കൽ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, കെ.പി.സി.സി അംഗം കെ.എം.എ.സലാം, ബ്ലോക്ക് ഭാരവാഹികളായ പി.കെ.മുഹമ്മദ് കുഞ്ഞ്, രാജു മാത്താറ, പോൾ പാത്തിക്കൽ, എസ്.എ.മുഹമ്മദ്, കെ.എൻ.സുകുമാരൻ, ഹെയക്ക് ഹബീബ്, എൽദോ മോസസ്, എം.പി.ജോർജ്,കമൽ ശശി, എം.എം.ഷാജഹാൻ എന്നിവർ സംസാരിച്ചു