പെരുമ്പാവൂർ: കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ വാങ്ങിയിരുന്ന അമിത നിരക്ക് നിയന്ത്രിക്കാനുള്ള ശ്രദ്ധേയമായ ഉത്തരവുകൾ ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്‌സ് ഫോറത്തിന്റെ ചെയർമാൻ കെ.അനിൽ കുമാറിനെയും ഹൈക്കോടതിയിൽ കേസ് വാദിച്ച് വിജയിച്ച ഫോറത്തിന്റെ ലീഗൽ സെൽ വൈസ് ചെയർമാൻ അഡ്വ. സാബു.പി. ജോസഫിനെയും ഫോറം ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ജെ.ഹരികുമാർ, വനിതാ സെൽ ചെയർപേഴ്‌സൺ ലിസി സ്റ്റീഫൻ , ജില്ലാ പ്രസിഡന്റ് എം.എസ്. മനോജ്, ജനറൽ സെക്രട്ടറി ബിജോ ഐസക്, ഓർഗനൈസർ പി.എ.ജബ്ബാർ കുട്ടി, മീഡിയ കോഒാഡിനേറ്റർ വർഗീസ് തെറ്റയിൽ, നിഷാന്ത് പൗലോസ്, പി.വി.സിദ്ദിക് ,അനീഷ് കോര , ജംബോ ബാബു ,ജിനീഷ് ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.