മൂവാറ്റുപുഴ :പെട്രോൾ ഡീസൽ വിലവർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി വീടുകളിൽ നടത്തുന്ന പ്രതിഷേധത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ ജോസഫ് വാഴയ്ക്കൻ പങ്കാളിയായി. എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, കർഷക കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ പനക്കൽ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റഫീഖ്, കോൺഗ്രസ്‌ സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ഹിപ്സൺ എബ്രഹാം, നോർത്ത് മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ റഫീഖ്, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ പി. നിഷാദ് എന്നിവർ പങ്കെടുത്തു.