കൊച്ചി: ആരോഗ്യ, വിനോദസഞ്ചാര വകുപ്പുകൾ സംയുക്തമായി വിവിധ ടൂറിസം സംഘടനകളുമായി സഹകരിച്ചു ജില്ലയിൽ സൗജന്യ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഹോട്ടൽ, റെസ്റ്റോറന്റ്, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ്, ടൂർ ഗൈഡ്, ഹൗസ്‌ബോട്ട്, ഹോംസ്റ്റേ, സെർവിസ്ഡ് വില്ല ജീവനക്കാർക്കായാണ് ക്യാമ്പുകൾ നടത്തുന്നത്. താത്പര്യമുള്ളവർ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. ഫോൺ: 9744720077, 9447034631.