fg

 ജില്ലയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

കൊച്ചി: ജില്ലയിൽ വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴയും കാറ്റും. മഴ കനത്തതോടെ ജില്ലയുടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. നഗരത്തിലെ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം, കളമശേരി, ആലുവ തുടങ്ങി വിവിധയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കിഴക്കൻ മേഖലയിലും മഴ ശക്തമാണ്. വരും ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

ജില്ലയിൽ റെഡ് അലർട്ട്
ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.എൻ.ഡി.ആർ.എഫിന്റെ സഹായം വേണ്ടിവരുന്ന സ്ഥലങ്ങളിൽ അത് തേടാൻ എല്ലാ തഹസിൽദാർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രധാന നിർദേശങ്ങൾ