പെരുമ്പാവൂർ: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന പ്രകാശാനന്ദ സ്വാമിക്ക് നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഹൃദയാഞ്ജലി അർപ്പിച്ചു. ഓൺലൈനിൽ നടന്ന സമ്മേളനത്തിൽ ഡോ.വി.കെ നടേശൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി,തോട്ടുവ മംഗള ഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, ശ്രീനാരായണ അന്തർ ദേശീയ പഠന കേന്ദ്രം ഡയറക്ടർ ഡോ.ബി.സുഗീത, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ കൊല്ലം ജില്ലാ കൺവീനർ ഡോ.വി.കെ.സന്തോഷ്, ജയരാജ് ഭാരതി, പ്രൊഫ.ആർ.അനിലൻ, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ വാട്ട്‌സാപ്പ് ഗ്രൂപ്പ് ബാംഗ്ലൂർ അഡ്മിൻ വത്സല മോഹൻ, ഉമേഷ് ശർമ്മ ബാംഗ്ലൂർ എന്നിവർ ഹൃദയാഞ്ജലികൾ അർപ്പിച്ചു. ഗുരുകുലം സ്റ്റഡി സർക്കിൾ ജനറൽ കൺവീനർ എം.എസ്.സുരേഷ്, പാലക്കാട് ജില്ലാ കൺവീനർ സന്തോഷ് മലമ്പുഴ എന്നിവർ സംസാരിച്ചു.