മുളവുകാട്: വല്ലാർപാടം ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള സമഗ്ര ആരോഗ്യ പദ്ധതിയായ ഇന്ദുകാന്തത്തിന് തുടക്കമായി. ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൽ.സി. ജോർജ്, വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ ,ബ്ലോക്ക് മെമ്പർമാരായ മധു.എം.ആർ, വിവേക് ഹരിദാസ്, ഷെൽമ ഹൈസന്റ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിക്കോളാസ് ഡിക്കോത്ത് ,പഞ്ചായത്ത് മെമ്പർമാരായ ലക്‌സി ഫ്രാൻസിസ്, കെ.എ. വിനോദ്, ബിന്ദു അനിൽകുമാർ ,ലൈസ സേവ്യർ, ഹെഡ്മിസ്ട്രസ് ബാർബറ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എസ്.ഷീജ സ്വാഗതവും വാർഡ് മെമ്പർ കെ.എസ്.ആഷൽ രാജ് നന്ദിയും പറഞ്ഞു.