കളമശേരി: പന്തൽ ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് നികുതി ഇളവും വായ്പകൾക്ക് മൊറട്ടോറിയവും , പലിശരഹിത വായ്പയും , സാമ്പത്തിക പാക്കേജും അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പത്തടിപ്പാലം പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ മേഖല കമ്മിറ്റി ധർണ നടത്തി. പ്രസിഡന്റ് സിറാജുദീൻ മണക്കാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ.ഹരിദാസ്, ബിനു കളമശേരി എന്നിവർ സംസാരിച്ചു.