df

കൊച്ചി: കളക്ടർ ബ്രോ പ്രശാന്ത് നായർ എഴുതിയ പുസ്തകം 'ഇനി ഞാൻ തള്ളട്ടെ' യുടെ ഓഡിയോ പുസ്തകം പ്രമുഖ ഓഡിയോ ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലിൽ എത്തി. പുസ്തകം കളക്ടർ ബ്രോ തന്നെയാണ് വായിച്ചിരിക്കുന്നത്. അന്തർമുഖനായ ഒരു ചെറുപ്പക്കാരൻ ജനപ്രിയനായ ഒരു ഭരണാധികാരിയായത് എങ്ങനെയന്ന് രസകരമായി വിശദീകരിച്ചിരിക്കുന്ന പുസ്തകമാണിത്. സമൂഹമാദ്ധ്യമങ്ങൾ, ജനാഭിപ്രായം, സാങ്കേതികവിദ്യയുടെ ഉപയോഗം, ജനപങ്കാളിത്തം തുടങ്ങിയ മാർഗങ്ങളിലൂടെ പൊതുഭരണത്തിൽ നടപ്പാക്കിയ മാറ്റങ്ങളെ സംബന്ധിച്ച പുതിയ പാഠങ്ങളാണ് പുസ്തകത്തിലുള്ളത്. കളക്ടർ എന്ന നിലയിൽ കടന്നുപോന്ന വൈകാരികമായ വിക്ഷോഭങ്ങളാണ് പ്രധാന പ്രതിപാദ്യം. ഓഡിയോബുക്കിലേയ്ക്കുള്ള ലിങ്ക്‌ https://www.storytel.com/in/en/books/2520715-Collector-Bro-Ini-Njan-Thallatte