മൂവാറ്റുപുഴ :മൂവാറ്റുപുഴയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പട്ടിമറ്റം വലമ്പൂർ കച്ചപ്പിള്ളിൽ കെ.ജെ ജോയി (53) ആണ് മരിച്ചത്. ഇന്നലെരാവിലെ 10:3 0ഓടെ വെള്ളൂർക്കുന്നം അമ്പലക്കടവിലാണ് മൃതദേഹം കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസും അഗ്നിശമനസേനയുമെത്തി മേൽനടപടികൾ സ്വീകരിച്ച് . മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ജോയിയെ കാണാനില്ലെന്ന പരാതി പട്ടിമറ്റം പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ വെള്ളിയാഴ്ച നൽകിയിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ബിന്ദു. മക്കൾ: ജിനു, ജിബി.