vennala-bank
വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ച വിദ്യാതരംഗിണി വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിക്കുന്നു.

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി വായ്പാ പദ്ധതി ആരംഭിച്ചു. ഓൺ ലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി സർക്കാർ സഹകരണ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന രണ്ട് വർഷ പലിശ രഹിത വായ്പാപദ്ധതിയാണിത്. ആദ്യ വായ്പ വെണ്ണല ഗവ.സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഹാരിസ്മിത്തിന് സ്മാർട്ട് ഫോൺ വാങ്ങുന്നതിനായി മാതാവ് സരിഗ നമീഷിന് 10,000 രൂപയുടെ ചെക്ക് നൽകി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി എം.എൻ.ലാജി, ടി.സി.മായ, റെജിമോൾ ജോഷി, ടി.ആർ.നമുമാരി എന്നിവർ സംസാരിച്ചു.