കുമ്പളങ്ങി: ഫാ.സ്റ്റാൻ സാമിയെ മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതയ്ക്കെതിരെ കേരള പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയർമാൻ ജോൺ പഴേരി, പ്രവാസി കോൺഗ്രസ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ ക്ലമന്റ് റോബർട്ട്, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി ക്ലാരൻസ്, നെൽസൻ കോച്ചേരി, സ്രിനി എസ്. പൈ, രാജു മാനശ്ശേരി, സജി, സെൽവൻ പഞ്ചായത്ത് മെമ്പർ പ്രശാന്ത്, ആന്റണി സി.പി. റാണി മണി, പ്രദീഷ് എന്നിവർ പ്രസംഗിച്ചു.