കൊച്ചി: ഇന്ധന- പാചക വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ യു.ഡി.എഫ്
കുടുംബ സത്യാഗ്രഹ സമരം നടത്തി. രാവിലെ 10 മുതൽ 11 വരെയായിരുന്നു സമരം. പ്ലക്കാർഡുകളും ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുമായി യുഡിഎഫ് നേതാക്കളും പ്രവർത്തകരും തങ്ങളുടെ വീടുകളുടെ മുന്നിലാണ് സമരം നടത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറവൂരിലെ തന്റെ വീടിനു മുന്നിലും, കെ.ബാബു.എം.എൽ.എ തൃപ്പൂണിത്തുറയിലും സമരത്തിൽ പങ്്‌കെടുത്തു. സമരം നടത്തി. ഡി സി സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് വി.കെ.അബ്ദുൾ മജീദ്, ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, ജെ.എസ്.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു, ജില്ലയിലെ എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ സമരത്തിന്റെ ഭാഗമായി.