കളമശേരി: മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിജിനു സമീപം പുഴയോരത്ത് വൻതോതിൽ മാലിന്യം തള്ളി.വിവരം പുറത്ത് അറിയാതിരിക്കാൻ തീയിട്ടെങ്കിലും നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും അധികൃതരെ അറിയിക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മാലിന്യം നിക്ഷേപിച്ചവരുടെ വിവരം കിട്ടിയതനുസരിച്ച് വിളിച്ചു വരുത്തി നടപടികൾ സ്വീകരിച്ചു.