കൊച്ചി: കടവന്ത്ര, എറണാകുളം നോർത്ത്, സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയായ കടവന്ത്ര ഉദയാകോളനി സ്വദേശി മഹേന്ദ്രനെ (22) കാപ്പ നിയമലംഘനം നടത്തിയതിന് അറസ്റ്റുചെയ്തു. കാപ്പ നിയമം പ്രകാരം മഹേന്ദ്രനെ ആറുമാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തിയതാണ്. കടവന്ത്ര പൊലീസിന്റെ പട്രോളിംഗിനിടയിൽ ഉദയാകോളനി റോഡ് ഭാഗത്ത് പ്രതിയെ സംശയകരമായ രീതിയിൽ കണ്ടതിനെത്തുടർന്ന് അന്വേഷിച്ചതോടെയാണ് കാപ്പ നിയമലംഘനം നടത്തിയ കാര്യം വ്യക്തമാക്കിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.