പറവൂർ: മകനോടൊപ്പം ബൈക്കിന്റെ പിന്നിൽ കുടപിടിച്ച് യാത്ര ചെയ്യുന്നതിനിടെ റോഡിൽ തെറിച്ചുവീണ് വിട്ടമ്മ മരിച്ചു. പറവൂത്തറ കരിയമ്പിള്ളി വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ ഉമാദേവിയാണ് (50) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാതാളം ഇ.എസ്.ഐ ആശുപത്രിക്കു സമീപത്താണ് അപകടം.
ശ്വാസതടസത്തെതുടർന്ന് രാവിലെ മൂത്തമകനോടൊപ്പം ഇ.എസ്.ഐ ആശുപത്രിയിൽ പോയതാണ്. ഡോക്ടറെ കണ്ടശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ മഴയുണ്ടായിരുന്നു. യാത്രയ്ക്കിടെ കുടയിൽ കാറ്റുപിടിച്ചപ്പോൾ ബൈക്കിൽ നിന്ന് തെന്നി റോഡിൽ വീണു. ഉടനെ ഇ.എസ്.ഐ ആശുപത്രിയിലും പിന്നീട് ആസ്റ്റർ മെഡ് സിറ്റിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പറവൂർ നഗരസഭ എട്ടാംവാർഡിലെ ആശാവർക്കറാണ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഭർത്താവ് ഇപ്പോൾ കള്ളുഷാപ്പിലെ താത്കാകാലിക ജോലിക്കാരനാണ്. മക്കൾ: വിഷ്ണുലാൽ (അക്കൗണ്ടന്റ്, ടാറ്റാ മോട്ടോഴ്സ് കളമശേരി, വിശാഖ്. മൃതദേഹം ആസ്റ്റർ മെഡ്സിറ്റി മോർച്ചറിയിൽ. ഇന്ന്രാവിലെ പോസ്റ്രുമോർട്ടത്തിനുശേഷം ഉച്ചയോടെ സംസ്കാരിക്കും.