കൊച്ചി: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന നൂറിൽ പരം വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്കുകൾ നൽകി. അസിസ്റ്റന്റ് കമ്മീഷണർ വൈ.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ.അനിൽകുമാർ അദ്ധ്യഷത വഹിച്ചു. ചടങ്ങിൽ ഉദയംപേരൂർ ജനമൈത്രി പൊലീസ് ഓഫീസർ രമ്യ ,എ.ഡി.എസ് ചെയർപേഴ്‌സൺ മിനി ഷാജു, ആനി ടോമി, ആശാവർക്കർ അന്ന ഷൈനി എന്നിവർ പങ്കെടുത്തു.