അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ പള്ളിക്കു സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരൻ തത്ക്ഷണം മരിച്ചു. കോതമംഗലം ഊന്നുകൽ അറയ്ക്കൽ ഐസക്കാണ് (69) മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. അങ്കമാലിയിലേക്ക് വരികയായിരുന്നു കാർ. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മകൾ നിഷ ഐസക്കിനെ (34) ഗുരുതര പരിക്കുകളോടെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.