kklm
മണ്ണത്തൂർ- ആത്താനിക്കൽ - പൊടിപാറ റോഡിലേക്ക് കൂറ്റൻ കരിങ്കൽ കഷണങ്ങൾ ഇളകി വീണപ്പോൾ.

കൂത്താട്ടുകുളം: മഴയിൽ മണ്ണത്തൂർ ആത്താനിക്കൽ - പൊടിപ്പാറ റോഡിലേക്ക് കൂറ്റൻ കരിങ്കൽ കഷണങ്ങൾ ഇളകിവീണു. കനത്ത മഴയായതിനാൽ റോഡിൽ ആരുമുണ്ടായിരുന്നില്ല. അതിനാൽ ദുരന്തമൊഴിവായി. വൈകിട്ട് നാലോടെയാണ് സംഭവം. മുൻപും പാറ അടർന്നുവീണ് ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.