കൊച്ചി: എസ്.എൻ.ഡി.പിയോഗം കലൂർ ശാഖയും ചതയോപഹാരം ഗുരുദേവട്രസ്റ്റും ചേർന്ന് ശിവഗിരി മഠം മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അനുസ്മരണയോഗം നടത്തി. ശാഖാ പ്രസിഡന്റ് പി.ഐ.തമ്പി, ഗുരുദേവട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ, അർജുൻ ഗോപിനാഥ്, കെ.ജി. ബിജു, മധു മാടവന, അപ്പു എന്നിവർ പ്രസംഗിച്ചു.