കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത അയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.സതിദേവി, സൂസൻ കൊടി, ട്രഷറർ സി.എസ്.സുജാത, എറണാകുളം ജില്ല പ്രസിഡന്റ് അഡ്വ.അനിത, സെക്രട്ടറി അഡ്വ.പുഷ്പാ ദാസ് എന്നിവ‌ർ അയിഷയുടെ പുതിയ ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുന്ന കാക്കനാടുള്ള സ്റ്റുഡിയോയിൽ എത്തിയാണ് പിന്തുണ അറിയിച്ചത്. അയിഷയ്ക്ക് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും ആവശ്യമെങ്കിൽ നിയമപരമായ സഹായങ്ങളും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.